Thursday, January 3, 2019

ചെത്തുകാരന്റെ മകന്‍, ചായക്കടക്കാരന്റെയും

ഇന്തയ്ന്‍ പ്രധാനമന്ത്രി ചായക്കടക്കാരന്റെ മകനാണ്, മുഖ്യമന്ത്രി ഒരു ചെത്തുകാരന്റെയും....
എന്റെ അച്ഛന്‍ ഈ രണ്ട് ജോലികളും ചെയ്തിട്ടുണ്ട്. അതു കൊണ്ട് ഞാന്‍ ഒരു ചെത്തുതൊഴിലാളിയുടെയും ചായക്കടക്കാരന്റെയും മകനാണ്എന്ന് എനിക്ക് പറയാം. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പിതാവിന്റെ തൊഴില്‍ പറഞ്ഞ് അധിക്ഷേപിക്കുന്നവരോട് എനിക്ക് പറയാനുള്ളത് , ചെത്ത് ഒരു ജാതീയമായ തൊഴിലാണ്. ഒരു ജാതിവിഭാഗം മാത്രമേ ചെയ്തിരുന്നുള്ളൂ. പക്ഷേ ചായക്കട അങ്ങനെയല്ല, വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ ഇത് നടത്തിയിരുന്നു. അല്പം ഉയര്‍ന്നജാതിയിലുള്ളവര്‍ക്കും ഹോട്ടലുകളും ചായക്കടകളും ഉണ്ടായിരുന്നു. അപ്പോള്‍ ചെത്തുകാരന്റെ മകന് തെങ്ങുകയറാന്‍ പോയിക്കൂടെ എന്നുപറയുന്നത് ജാതീയമായി അധിക്ഷേപിക്കല്‍ തന്നെയാണ്. പണ്ട് ചെത്തുതൊഴില്‍ ചെയ്തിരുന്നവര്‍ മദ്യപാനത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ശ്രീനാരായണഗുരു ഈ തൊഴിലിനെ വിമര്‍ശിച്ചിരുന്നു. പിന്നീട് വന്ന സര്‍ക്കാര്‍, സര്‍ക്കാരിന്റെ കീഴില്‍ എക്സെസ് വകുപ്പും, കോണ്‍ട്രാക്ടര്‍മാരും ഷാപ്പുകളും തൊഴിലാളി യൂണിയനുകളും വന്നപ്പോള്‍ ഇത് മാന്യതയുള്ള തൊഴിലായി. അക്കാലത്ത് അധ്യാപകരേക്കാള്‍ ശമ്പളം കൂടുതല്‍ ചെത്തുകാര്‍ക്കുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ ജീവിച്ചിരുന്നവരായിരുന്നു ചെത്തുതൊഴിലാളികള്‍. എന്നാല്‍ ഇന്ന് അങ്ങനെയല്ല സ്ഥിതി. എല്ലാ പരമ്പരാഗത വ്യവസായവും പോലെ ഇതും നാശത്തിലാണ്. ചെത്തു തൊഴില്‍ ചെയ്യാന്‍ ആളുകളില്ലാതായിരിക്കുന്നു. തൊഴിലാളികളുടെ മക്കള്‍ മറ്റുതൊഴിലുകളിലേക്കും മാറി. കൂടുതല്‍ ഉയര്‍ന്ന തൊഴിലുകളിലേക്കും മറ്റും മാറുമ്പോള്‍ സാമൂഹികവും സാംസ്ക്കാരികമായ മുന്നേറ്റം ആണ് ഉണ്ടാകുന്നത്. അവസരങ്ങള്‍ കിട്ടുമ്പോഴാണ് ഓരോരുത്തര്‍ക്കും മുന്നേറാന്‍ പറ്റുന്നത്. അങ്ങനെ മുന്നേറുന്നതിനെയാണ് നാം പുരോഗമനം എന്ന് പറയുന്നത്. ഏതു വിഡ്ഢിയ്ക്കും ജാതീയമായ ഉയര്‍ച്ച കൊണ്ടുമാത്രം സ്ഥിരമായി ഭരണവും മാന്യമായ ചിലകാര്യങ്ങളും ചെയ്യാം എന്നതായിരുന്നു, ചാതുര്‍വര്‍ണ്യത്തിലുണ്ടായിരുന്നത്. അത് ശരിക്കും മാറിയത് കേരളത്തിലാണ് . അതിനുകാരണക്കാര്‍, ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെയാണ്.....

Wednesday, March 22, 2017

അവാര്‍ഡിനുശേഷം നടന്ന സ്വീകരണങ്ങള്‍ (75 + 26)

2016 ആഗസ്റ്റ് 24 - സ്ക്കൂളില്‍ അറിയിപ്പ് വന്നു.
ആഗസ്റ്റ് 25 - സ്ക്കൂളില്‍ നടന്ന സംസ്കൃതദിനാഘോഷം -ജില്ലാതലം -സ്വീകരണം - ശ്രീ എസ് ശര്‍മ്മ എംഎല്‍ എ
ആഗസ്റ്റ് 26 - സ്ക്കൂളിലെ പി ടി എ പൊതുയോഗം - ആദരവ്- പിടിഎ പ്രസിഡന്റ് - എച്ച് എം
ആഗസ്റ്റ് 27-  ഇ എം എസ് സാസ്ക്കാരികപഠനകേന്ദ്രം - എന്‍ എ അലി, കെ എന്‍ നായര്‍, സുനില്‍ പി ഇളയിടം
ആഗസ്റ്റ് 29 - 2 മണിക്ക് മാതൃഭൂമി ക്ലബ്ബ് എഫ് എം - കൊച്ചി - സാം,ഇന്റര്‍വ്യൂ.
ആഗസ്റ്റ് 29 - 6 മണിക്ക് - സര്‍വ്വന്‍ ദിനം -മൂത്തകുന്നത്ത് സ്വീകരണം -എസ് ശര്‍മ്മ, ടി ആര്‍, കാര്‍ത്ത്യായനി സര്‍വ്വന്‍
സെപ്റ്റംബര്‍ 3മുതല്‍ 6 വരെ - ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവന്‍, അശോക ഹോട്ടല്‍, രാഷ്ട്രപതിഭവന്‍ -ശ്യാംജിത്ത് ഒരുദിവസം കൂടെ നിന്നു.6ന് രാത്രി വിമാനത്താവളത്തില്‍ സ്വീകരണം -സിസ്റ്റേഴ്സ്-ബിന്ദു, സിന്ധു...
സെപ്റ്റംബര്‍ 7 - 4 മണിക്ക് എസ് എന്‍ വി സ്ക്കൂളില്‍ എച്ച് എസ് സ്റ്റാഫ് - അച്ഛന്‍, ഭാര്യ, കുട്ടികള്‍ -പൂരസ്ക്കാരങ്ങള്‍ - 3 +1 +ഭക്ഷണം +സംസാരം
സെപ്റ്റംബര്‍ 8 - 5 മണിക്ക് എച്ച് എസ് എസ് സ്റ്റാഫ് - ഭക്ഷണം + പുരസ്കക്കാരം + സംസാരം
സെപ്റ്റംബര്‍ 8 - 7 മണിക്ക് H4H വീട്ടില്‍ വന്ന് സ്വീകരണം-  ഡോ മനു, പടയാട്ടി, ജയദേവന്‍, അനൂപ്, അനില്‍, സൂകുമാരന്‍, സൂധീഷ്,ലൈഗോഷ്....
സെപ്റ്റംബര്‍ 9 - 10മണിക്ക് HDPY school, -ഷാജി സാര്‍, പുരസ്ക്കാരം - ഉദ്ഘാടനം ഓണാഘോഷം
സെപ്റ്റംബര്‍ 9 - 12 മണിക്ക് സ്ക്കൂളില്‍ ഓണാഘോഷം - ഓണസദ്യ - (എന്റെ സന്തോഷം പങ്കിടല്‍)
സെപ്റ്റംബര്‍ 10- ഗോള്‍ഡന്‍സ്റ്റാര്‍ മാല്യങ്കര -കെ എം അംബ്രോസ് , വിനോബ...ജോസഫ് പനക്കല്‍ -പുരസ്ക്കാരം
സെപ്റ്റംബര്‍ 11 - 10മണിക്ക് പറവൂര്‍ പോസ്റ്റല്‍ ക്ലബ്ബ് - ഓണാഘോഷം -മുനിചെയര്‍മാന്‍, ജോസ് സാര്‍...പുരസ്ക്കാരം
സെപ്റ്റംബര്‍ 11 - ഉച്ചയ്ക്ക് കെ ഫി - ഒണക്കിറ്റ് വിതരണം
സെപ്റ്റംബര്‍ 11 - വൈകിട്ട് 7ന് -ഓര്‍മ്മ നന്ത്യാട്ടുകുന്നം -വലിയപുരസ്ക്കാരം - ടിവി നിധിന്‍, സന്തോഷ്, ബിജു, ശ്രീകലടീച്ചര്‍
സെപ്റ്റംബര്‍ 12- സെന്റ് ജോസഫ് കോളേജ് - ഓണാഘോഷം  രമേശ് സാര്‍, കുസുമടീച്ചര്‍, പിഎസ്സികുട്ടികള്‍- പുസ്തകം
സെപ്റ്റംബര്‍ 12 - മാതൃഭൂമി - സുനില്‍ പ്രഭാകര്‍, സീന....
സെപ്റ്റംബര്‍ 13 - എസ് എന്‍ ഡി പി യൂത്ത് - മൂത്തകുന്നം -സി ഐ , ജയരാജ്, ഭാഗ്യരാജ്...പുരസ്ക്കാരം
സെപ്റ്റംബര്‍ 15 -എസ് എന്‍ വി - വോളിബോള്‍ - വീ ഡി സതീശന്‍ -ക്രോസ്സ് പേന
സെപ്റ്റംബര്‍ 17 - വോളിബോള്‍ ചാമ്പ്യഷിപ്പ് - പുരസ്ക്കാരം - ബിജോയ് ബാബു, ഡോക്ടര്‍-ആയുര്‍വേദം,
സെപ്റ്റംബര്‍ 18 -കാലടി -മോഹനകൃഷ്ണന്‍ - പുസ്തകങ്ങള്‍....
സെപ്റ്റംബര്‍ 20- യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് - വള്ളിവട്ടം - റസാക്ക് സാര്‍- പുരസ്ക്കാരം
സെപ്റ്റംബര്‍  22 - വൈകിട്ട് -പാലിയം നവോത്ഥാനസദസ്സ് - സി പി ഐ- കാനം രാജേന്ദ്രന്‍ - പുരസ്ക്കാരം
സെപ്റ്റംബര്‍ 25- രാവിലെ 9ന് -താലൂക്ക് ലൈബ്രറി കൗണ്‍സില്‍ -കെടാമംഗലം -സുരേന്ദ്രന്‍, മുനി. ചെയര്‍മാന്‍ -പുരസ്ക്കാരം
സെപ്റ്റംബര്‍ 25- രാവിലെ 10ന് - കാര്‍ഷിക വികസനബാങ്ക് - പുല്ലംകുളം - മുനി ചെയര്‍മാന്‍, ദിലീപ് ആണ്ടലാട്ട് -പുരസ്ക്കാരം
സെപ്റ്റംബര്‍ 25 - ഉച്ചയ്ക്ക് പ്രീഡിഗ്രീ -88-90- ഓണാഘോഷം - പുല്ലംകുളം - ബിജുരാജ്....പുരസ്ക്കാരം
സെപ്റ്റംബര്‍ 25 - 3ന് -ചെട്ടിക്കാട് സര്‍വ്വീസ് സഹകരണബാങ്ക് - കാര്‍ത്ത്യായനി സര്‍വ്വന്‍- പുരസ്ക്കാരം -ഫോട്ടോ
ഒക്ടോബര്‍ 2 -രാവിലെ ബാലസംഘം -പെരുമ്പടന്ന -ഉദ്ഘാടനം- പുരസ്ക്കാരം - ജോഷി, ജയന്‍....
ഒക്ടോബര്‍ 2 ഉച്ചയ്ക്ക് - താര റസിഡന്‍സ് നന്ത്യാട്ടുകുന്നം - സ്ക്കൂളില്‍-നിധിന്‍, മുനിചെയര്‍മാന്‍,ഷീലടീച്ചര്‍ - പുരസ്ക്കാരം
ഒക്ടോബര്‍ 2 -വൈകിട്ട് നാലിന് - ചെട്ടിക്കാട്ടില്‍ ജനകീയസ്വീകരണം- കൊട്ടുവള്ളിക്കാടില്‍നിന്ന് ഘോഷയാത്ര, സിപ്പി പള്ളിപ്പുറം, ഷാജി സാര്‍, രമേഷ്സാര്‍, സേവ്യര്‍ മാസ്റ്റര്‍, അംബ്രോസ്, ജോസഫ് സാര്‍, അജി സി പണിക്കര്‍, ടി ആര്‍ ബോസ്, അനില്‍കുമാര്‍, സലീഷ്, ഗ്രാമശ്രീ, കുടുംബശ്രീ - 26 സ്വീകരണങ്ങള്‍
ഗ്രാമശ്രീ, വായനശാല, സി പി എം, ബാലസംഘം, ഡി വൈ എഫ് ഐ, സി പിഐ, കളക്ഷന്‍ ഏജന്റ്സ്, കോ ഓപ്പറേറ്റീവ് സ്റ്റാഫ്, കുടുംബശ്രീ, തൊഴിലുറപ്പുകാര്‍, ഭഗവതി സേവ സഭ, വനിതാവിഭാഗം, കുടുംബയൂണിറ്റ്-കണിയാംപുറം, കുടുംബയൂണിറ്റ് -പടമാടന്‍...,ഗുരുദേവ പരസ്പരസഹായസംഘം,  ഗൈഡ് ലൈന്‍, കെട്ടിടനിര്‍മ്മാണതൊഴിലാളി, സി ഐടിയു,.....കലാപരിപാടികള്‍, സ്വാഗതഗാനം, നാടന്‍പാട്ട്.....
ഒക്ടോബര്‍ 2 - വൈകിട്ട് 7ന് (ഇടയില്‍) -ഗാന്ധിസ്മാരക വായനശാല -സ്വീകരണം, കെസി രാജിവ്, സുനില്‍പിഇളയിടം, ശ്രീജടീച്ചര്‍,ദേവാനന്ദ്....പുരസ്ക്കാരം
ഒക്ടോബര്‍ 3 - കൊട്ടുവള്ളിക്കാട് എല്‍ പി സ്ക്കൂള്‍ -വയോജനദിനം- സ്വീകരണം- കെഎം അംബ്രോസ്, സനീഷ്, എച്ച് എം, കൃഷ്ണകുമാര്‍....പുരസ്ക്കാരം
ഒക്ടോബര്‍ 5 - എസ് എന്‍ ഡി പി യൂണിയന്‍ പറവൂര്ൃ- സ്വീകരണം- ജസ്റ്റിസ് , സി എന്‍ രാധാ..,  ജയരാജ്- പുരസ്ക്കാരം
ഒക്ടോബര്‍ 7 - എച്ച എം ഡി പി സഭ സ്വീകരണം +അജിതജയരാജ് +അജയ് തറയില്‍ - ആര്‍ കെ ദാമോദരന്‍, പൊന്നാട
ഒക്ടോബര്‍ 7- വിവേകാനന്ദ സാംസ്ക്കാരികവേദി - വടംവലി -കൊട്ടുവള്ളിക്കാട്, സിജു, ‍ഷീബടീച്ചര്‍ -ട്രോഫി
ഒക്ടോബര്‍ 8 - എസ് എന്‍ എം കോളേജ് മാല്യങ്കര - ആദരണീയം +31പേര്‍ -കെ ആര്‍ വിശ്വംഭരന്‍ - പുരസ്ക്കാരം
ഒക്ടോബര്‍ 8- ഉച്ചയ്ക്ക് -ബാലസംഘം - അണ്ടിപ്പിള്ളിക്കാവ് - ഉദ്ഘാടനം-
ഒക്ടോബര്‍ 9 -ഉച്ചയ്ക്ക്- പല്പുസ്മാരക കുടുംബയൂണിറ്റ് - മൂത്തകുന്നം- തൊഴുത്തുങ്കല്‍,പ്രസന്നന്‍, ഭാഗ്യരാജ്, ദിനേശന്‍  -പൊന്നാട
ഒക്ടോബര്‍ 9- വൈകിട്ട് 6ന് - നാടകോത്സവം പറവൂര്‍,ശര്‍മ്മ, വിഡിസതീശന്‍, എന്‍ എ അലി, ശ്രീജിത്ത് സാര്‍, സികെഗംഗാധരന്‍ -പുരസ്ക്കാരം
ഒക്ടോബര്‍ 9 - വൈകിട്ട് 7ന് -സിനിമാക്കൂട്ടം - അംബേദ്കര്‍പാര്‍ക്ക് - സോക്രട്ടീസ് വാലത്ത്, മണിമായമ്പിള്ളി, തോമസ് ട്രാഫിക് വിഡി സതീശന്‍, അനില്‍ ചിത്രു, കെടാമംഗലം വിനോദ്.....പുരസ്ക്കാരം
ഒക്ടോബര്‍ 11 -ഗുരുതിപ്പാടം ഭഗവതിക്ഷേത്രം - വിദ്യാരംഭം - അഡ്വ കെ എന്‍ ജോയി, സാവിത്രി ടീച്ചര്‍.....
ഒക്ടോബര്‍ 15 - വൈകിട്ട് 5ന് - എപിജെ അബ്ദുള്‍ കലാം ട്രസ്റ്റ് - മാര്‍ ക്രിസോസ്റ്റം തിരുമേന്, കെ വി തോമസ്, ഡിഇഒ, പി എസ് ഷിബു -പുരസ്ക്കാരം
ഒക്ടോബര്‍ 15 - സി പി എം പറവൂര്‍ ഏരിയകമ്മറ്റി -പി രാജിവ്, എസ് ശര്‍മ്മ,ടി ആര്‍ ബോസ്, ടി ജി അശോകന്‍, -പുരസ്ക്കാരം
ഒക്ടോബര്‍ 21 - ഡിവൈഎഫ് ഐ- മൂത്തകുന്നം - ഡോ കിഷോര്‍ കുമാര്‍ , ആശംസകള്‍
ഒക്ടോബര്‍ 21 - ഫോട്ടോഗ്രോഫേഴ്സ് അസോസിയേഷന്‍ - ഒഴിവാക്കി
ഒക്ടോബര്‍ 23- 2.30 - അന്ത്യാപചാരസഹായസംഘം - കൊട്ടുവള്ളിക്കാട് - പൊന്നാട - ടി കെ ബാബു, പിഡിരാജീവ്....
ഒക്ടോബര്‍ 23- 3.30 - ഗുരുദേവ പരസ്പരസഹായസംഘം - ചെട്ടിക്കാട് - പൊന്നാട-പ്രഫ എംജി ശശിധരന്‍, അംബ്രോസ്, ഷീബഅജന്‍, പ്രകാശന്‍, ഷാന്‍,
ഒക്ടോബര്‍ 28- പുകസ ജില്ലാ സമ്മേളനം -പെരുംമ്പാവൂര്‍  പോയില്ല
നവംബര്‍ 1 - കലാശാല വായനശാല - നന്ത്യാട്ടുകുന്നം- കേരളപ്പിറവി -യേശുദാസ് പറപ്പിള്ളി-വിചിത്രന്‍, സുദേവ, പുരസ്ക്കാരം
നവംബര്‍ 3- ശ്രീനാരായണട്രസ്റ്റ് - ഏഴിക്കര -സ്വാമി ധര്‍മ്മചെതന്യ  - പുരസ്ക്കാരം - ഖാലിദ്, ബാബു.....ഗീതപ്രതാപന്‍
നവംബര്‍ 5 - ഫിസിക്കല്‍ സയന്‍സ് ടീച്ചേഴ്ല് ആലുവ- ഡിഇഒ ആലുവ- ജെയിംസ്, കമാല്‍, ഇബ്രാഹിം, പൗലോസ്, റജി...
നവംബര്‍ 11- പാട്രാക് പറവൂര്‍, രാജന്‍സാര്‍, രമാകാന്തന്‍, ജോര്‍ജ് വര്‍ക്കി - ദേശീയവിദ്യാഭ്യാസദിനം - പുരസ്ക്കാരം
നവംബര്‍ 13- കോരള പ്രവാസിസംഘം പറവൂര്‍ ഏരിയ - ശര്‍മ്മ, അബ്ദുള്‍ വാഹിദ്, വി ആര്‍ അനില്‍കുമാര്‍
നവംബര്‍ 13- റസിഡന്‍സ് കെടാംമംഗലം മേഖല- ചന്ദ്രന്‍ മാഷ്, സുധിഷ്, രാജന്‍ സാര്‍, ശ്രീജിത്ത്...
നവംബര്‍ 27- ഗുരുദേവ മെമ്മോറിയല്‍ വായനശാല വാവക്കാട്- സുനില്‍ ഞാറക്കല്‍ -വയലാര്‍ അനുസ്മരണം - പുരസ്ക്കാരം ബുക്സ്
ഡിസംബര്‍ 4- ഗുരുപഥം കൂട്ടായ്മ കൊട്ടുവള്ളിക്കാട് എല്‍ പിസ്ക്കൂള്‍ , പൊന്നാട - ജിതടീച്ചര്‍
ഡിസംബര്‍ 7- പെരുവാരം ക്ഷേത്രം- ഹിന്ദു ഐക്യവേദി - പ്രഭാഷണം- പാരന്റിംഗ് - പൊന്നാട- സതിഷ്ബാബു സാര്‍
ഡിസംബര്‍ 18- പറവൂര്‍ വെസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് - എംജെ രാജു, (വിഡിസതീശന്‍), തോമസ്, ജ്യോതിഷി, പുരസ്ക്കാരം
ഡിസംബര്‍ 25 - എസ് എന്‍ ഡി പി ചക്കുമരശ്ശേരി - വെള്ളാപ്പള്ളി നടേശന്‍ - പുരസ്ക്കാരം - സജീവ്
ഡിസംബര്‍ 27-പെന്‍ഷനേഴ്സ് യൂണിയന്‍ -ഗംഗാധരന്‍ ഹാള്‍ - സലിം, ജയന്‍, (വിഡിസതീശന്‍)ശബരീഷ് വര്‍മ്മ - പുരസ്ക്കാരം
ഡിസംബര്‍ 31- സമന്വയ മൂത്തകുന്നം- ജിതടീച്ചര്‍, ജോസ് സാര്‍, സി ഐ, കിഷോര്‍കുമാര്‍ - ആശംസകള്‍
ജനുവരി 1 - മുനമ്പം കവല റസിഡന്‍സ് അസോസിയേഷന്‍, ബിജു തൈവെയ്പില്‍ -അഖില്‍ സജീവ്, സൈജന്‍ , തോമസ്.....സുനില്‍ മാഷ്....
ജനുവരി 13- എച്ച് എം വൈ എസ് എച്ച് എസ് - കൊട്ടുവള്ളിക്കാട് - മുഖ്യാതിഥി- ലീനടീച്ചര്‍, ഷാജി സാര്‍ അംബ്രോസ്- പുരസ്ക്കാരം- ഭക്ഷണം. കെസിരാജീവ്, ഗിരീഷ്, മനോജ്, ടീച്ചര്‍മാര്‍.....
ജനുവരി 14- എസ് എന്‍ എം ട്രയിനിംഗ് കോളേജ് - മൂത്തകുന്നം - (പോയില്ല ഗ്രാമശ്രീ ടൂര്‍ പോയി....)
ജനുവരി 15- തൃശൂര്‍ മന്ത്രി ഓഫീസ് - സജിത്ത് (.....)മലയാളം...
ജനുവരി 26 - പറവൂര്‍ മുനിസിപ്പാലിറ്റി - റിപ്പബ്ലിക് ദിനാഘോഷം - സ്വീകരണം - സി കെ ബി മാത്രം - വി ഡി സതീശന്‍, മുനി ചെയ്ര്‍മാന്‍, ഡെന്നി തോമസ്.....
ജനുവരി 26- സെന്റ് ആല്‍ബര്‍ട്സ് - സയന്‍സ് ഫെയര്‍ അതിഥി- ജഡ്ജ്
ജനുവരി 27- സ്ക്കൂള്‍ വാര്‍ഷികം - പുരസ്ക്കാരം - വിഡി സതീശന്‍ - വസ്ത്രം, ഐഷടീച്ചര്‍ - ക്യാഷ് പ്രൈസ്
ഫെബ്രുവരി 4 - അഭിജ്ഞാനം 2017- പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ -ശരത്ത്, ശര്‍മ്മ - പൊന്നാട
ഫെബ്രുവരി 8- ജിഎച്ച്എസ് എസ് പൂതിയകാവ്- ശാസ്ത്രോല്‍സവം - മുഖ്യപ്രഭാഷണം- പുരസ്ക്കാരം മുരളിസാര്‍,അംബ്രോസ്, പിഎസ് ഷൈല, ...വര്‍ഗീസ് മാണിയാറ
ഫെബ്രുവരി 23 - ജിഎല്‍പിജിസ് മൂത്തകുന്നം-എച്ച എം, ജ്യോതീടീച്ചര്‍, ഗീതടീച്ചര്‍, പ്യൂണ്‍,..മേഴ്സി, ബിന്ദു....
ഫെബ്രുവരി 26- പെരുമ്പടന്ന നടരാജഗുരു കുടുംബയൂണിറ്റ് - പരീക്ഷാപേടിമാറ്റല്‍ ക്ലാസ്സ് - രമേശ്, സിസ്ന, സിസ്റ്റര്‍, ജോ‍ഷി...
ഫെബ്രുവരി 26 - കെഫി റിയൂണിയന്‍ പ്രാണഹോട്ടലില്‍, പുരസ്ക്കാരം - അഷ്ക്കര്‍....സാം, അനില്‍ , തരുണ്‍,ബിജോഷ്....
ഫെബ്രുവരി 27 -എച്ച് എം വൈ എസ് എച്ച് എസ് - കൊട്ടുവള്ളിക്കാട് - ലീനടീച്ചര്‍ യാത്രയയപ്പ്
മാര്‍ച്ച് 3 - എസ് എന്‍ എല്‍ പി സ് കുഞ്ഞിത്തൈ - മുഖ്യപ്രഭാഷണം, പി എസ് ഷൈല, യേശുദാസ് പറപ്പിള്ളി, അനില്‍ ഏലിയാസ്, സച്ചിതാനന്ദന്‍, അശോകന്‍ മാസ്റ്റര്‍, .....പുരസ്ക്കാരം

അവാര്‍ഡ്

2015 ലെ ദേശീയ അധ്യാപക അവാര്‍ഡ് 2016 സെപ്റ്റംബര്‍ 5 ന് രാഷ്ട്രപതിയില്‍ നിന്ന് ഡല്‍ഹിയില്‍ വച്ച് ലഭിച്ചു. 3മുതല്‍ 6 വരെ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ അതിഥിയായി ഭാര്യയോടൊപ്പം.

Thursday, May 26, 2016

ഐസര്‍ പൂനെ വിശേഷങ്ങള്‍



മാര്‍ച്ച് 31ക്ലോസ്സിംഗ് ഡേറ്റായിട്ടുകൂടി അന്നു തന്നെ പൂനെക്ക് തിരിച്ചു...
ആദ്യമായി വിമാനത്തില്‍...
നേരത്തേതന്നെ എയര്‍പോര്‍ട്ടില്‍ എത്തി. രാജുചേട്ടനാ‍ണ്(സേതുരാജ്) എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.
വിമാനം കണക്ടഡ് ആയിരുന്നു.ബാംഗ്ലൂര്‍ വഴിയുള്ളത്.അതിനാല്‍ രണ്ടുതവണ ടേക്ക്ഓഫും ലാന്്‍ഡിംഗും അനുഭവിക്കാന്‍ കഴിഞ്ഞു. ടേക്ക്ഓഫ് അല്പം പേടിയുണ്ടാക്കി.....സ്ഥിരം ശീലമായാല്‍ കുഴപ്പമില്ല എന്നു തോന്നുന്നു.
വൈകിട്ട് 7.20ന് തന്നെ പൂനെ എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്നും ഒരു പ്രീ പെയ്ഡ് ഓട്ടോയില്‍ ഐസറിലേക്ക്
ഗസ്റ്റ് ഹൗസിലാണ് താമസം. നല്ല റൂം , എസി , ടിവി എന്നിവയും പിന്നെ ദിവസേനയുള്ള ക്ലീനിങ്ങും.
ഇവിടെ വച്ച് അഭയ ടോളിനെ കണ്ടു. ഇന്റെന്‍ഷിപ്പിന് ആദ്യം എത്തിയത് അവരാണ്. ഡൈനിംഗ് ഹാളില്‍ വച്ച് 8 മണിക്കുതന്നെ ഡിന്നര്‍ കഴിച്ചു.ചപ്പാത്തി, ചോറ് എന്നിവയുണ്ടായിരുന്നു.
അടുത്തദിവസം ഏപ്രില്‍ ഒന്നിന് മധുരജോഗെല്‍ക്കറിനെ കാണണമെന്നായിരുന്നു മെയില്‍, അവിടെ നിന്നും എന്റെ മെന്ററായ ഡോ. ഉമാകാന്ത് റാപോളിനെയും. പക്ഷെ മധുര ഒരു വര്‍ക്ക്ഷോപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
മെയിന്‍ ബില്‍ഡിങ്ങിലേക്ക് അഭയയുടെ കൂടെ പ്പോയി. അവിടെ നിന്നും ലൈബ്രറിയിലേക്ക്. വിശാലമായ ലൈബ്രറി. കൂടുതലും റഫറന്‍സ് ഗ്രന്ഥങ്ങള്‍.....നമുക്കുപറ്റിയതൊന്നും കണ്ടില്ല. ഓരോറാക്കിലും ചെന്നു നോക്കി. ഫിസിക്സ് സെക്ഷനില്‍ തന്നെ നമുക്ക് ദഹിക്കുന്നതിനപ്പുറത്തായിരുന്നു പുസ്തകങ്ങള്‍. എങ്കിലും Reality Physics എന്നപരിലുള്ള ഒരു പുസ്തകം മറിച്ചുനോക്കിയപ്പോള്‍ കുഴപ്പ മില്ല എന്നു തോന്നി. പ്രോംബ്ളങ്ങളില്ല. ഒരുമണിക്കൂര്‍ ആപുസ്തകവുമായി കൂടി. പിന്നീട് Mad with Physics എന്ന പുസ്തകം കിട്ടി. ചിലചോദ്യങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചു. ഭാവിയില്‍ ആവശ്യം വന്നേക്കാം. ഏതായാലും ഒരു വരവല്ല, ഒന്നിലധികം വരവ് ലൈബ്രറിയിലേക്ക് വരേണ്ടിവരും.
കൃത്യം ഒരുമണിക്കുതന്നെ അഭയമാം എത്തി. വീണ്ടും ഊണുകഴിക്കാന്‍ ഡൈനിംഗ് ഹാളിലേക്ക്. അതിനിടയില്‍ മധുരജോഗെല്‍ക്കര്‍ ഒരു അസിസ്റ്റന്റിനെ എന്റെ അടുത്തുവിട്ടിരുന്നു. ഐ ഡി കാര്‍ഡിനുള്ള രണ്ട് ഫോട്ടോയും ഫോമും പൂരിപ്പിച്ചുകൊടുത്തു. അന്ന് വൈകിട്ട് നാലുമണിക്ക് ഡോ എല്‍ ശശിധരയെ കണ്ടു. അദ്ദേഹം ഡീനാണ്. അദ്ദേഹമാണ് ഇന്റേന്‍ഷിപ്പിന് സെലക്ഷന്‍ കിട്ടിയവിവരം അറിയിച്ച് ആദ്യം മെയില്‍ അയച്ചത്. അദ്ദേഹം ഉടന്‍തന്നെ ഉമാകാന്ത് സാറിനെ വിളിച്ചു. അടുത്തദിവസം രാവിലെ എന്റെ മെന്റര്‍ ഉമാകാന്ത് റപോള്‍ ഞാനുമായി കൂടിക്കാഴ്ചനടത്തും എന്നു പറഞ്ഞു.
വൈകിട്ട് 6മണിക്ക് സി വി രാമന്‍ ഓഡിറ്റോറിയത്തില്‍ സിനിമാപ്രദര്‍ശനം ഉണ്ട് എന്ന് ഓരോ ബില്‍ഡിങ്ങിലെയും എല്‍ സി ഡി സ്ക്രീനില്‍ ഡിസ്പ്ലേ ഉണ്ടായിരുന്നു. വെറുതെയിരിക്കുകയല്ലേ പോയിക്കളയാം എന്നു കരുതി. ആഫ്രിക്കന്‍ സിനിമാ ഫെസ്റ്റിവലാണ് മൂന്നു ദിവസം. ആദ്യ ദിവസം രണ്ടുഫിലിമുകള്‍ ഒന്ന് നൈജിരിയയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത്. അതു മാത്രമേ കണ്ടുള്ളൂ.അതിനമുന്പുതന്നെ എല്ലാവരെയും ഫോണ്‍ വിളിച്ചിരുന്നു. സിനിമ 8.30ന് കഴിഞ്ഞപ്പോള്‍ ഇറങ്ങി. ഡൈനിംഗ് ഹാളിലേക്ക്.
അടുത്തദിവസം രാവിലെ 10.30ന് തന്നെ എച്ച് ക്രോസ് ലാബില്‍ എത്തി. 11 മണിക്ക് കാണാമെന്ന് ഇന്നലെ ഉമാകാന്ത് സാറിന്റെ മെയിലുണായിരുന്നു. 11 മണിക്കുതന്നെ അദ്ദേഹം എത്തി. 213 ആണ് അദ്ദേഹത്തിന്റെ ലാബ്. എന്താണ് അദ്ദേഹം എനിക്കുവേണ്ടി ചെയ്യേണത് എന്ന് അറിയില്ലായിരുന്നു. ഞാന്‍ മെയില്‍ അയച്ചിരുന്ന കാര്യം പറഞ്ഞു. അദ്ദേഹം മെയില്‍ തുറന്ന് അതില്‍ ഞാന്‍ എന്നെക്കുറിച്ചു, ഞാന്‍ ഇവിടെ നിന്നും പ്രതീക്ഷിക്കുന്നതിനെക്കുിറച്ചും ഒക്കെ എഴുതിയിരുന്നു. 9,10 ക്ലാസ്സുകളിലെ ആവശ്യമുള്ള പരീക്ഷണങ്ങള്‍ ഇവിടെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നടക്കുന്ന ഗവേഷണത്തെ ക്കുറിച്ച് ഞാന്‍ ചോദിച്ചു. ആറ്റോമിക ഫിസിക്സ്, ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്, തൂടങ്ങിയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് അവിടെ നടക്കുന്നത്. അതിനെക്കുറിച്ച് അദ്ദേഹം എനിക്ക് ഒരു ക്ലാസ്സെടുത്തുതന്നു. തിയറിപാര്‍ട്ട് ബോര്‍ഡില്‍ എഴുതിക്കാണിച്ചുതന്നു. പിന്നെ പരീക്ഷണം നടക്കുന്ന സ്ഥലത്ത് എത്തി വിശദികരിച്ചുതന്നു. പരീക്ഷണം വഴിയെകാണാമെന്ന് അദ്ദേഹം പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ലാബില്‍ വരാനും മറ്റുള്ളവര്‍ ( അവിടെ ഗവേഷണം നടത്തുന്നവരുടെ )സേവനം കൂടി ുപയോഗപ്പെടുത്താനും നിര്‍ദ്ദേശിച്ചു. അവിടെ ഞാന്‍ ചെയ്യാനാഗ്രഹിക്കുന്ന പരീക്ഷണങ്ങള്‍ ലിസ്റ്റുചെയ്യാനും തിങ്കളാഴ്ച കാണാമെന്നും പറഞ്ഞ് പിരിഞ്ഞു.
ഉച്ചയ്ക്കു ശേഷം മുറിയല്‍ തന്നെ കമ്പ്യൂട്ടര്‍, ലിസ്റ്റ് ഉണ്ടാക്കല്‍ എന്നിവയുമായി കഴിഞ്ഞു. വൈകിട്ട് ഒന്ന് ഐസര്‍ വലം വച്ചു. അതുകഴിഞ്ഞപ്പോഴെക്കും അഭയമാഡത്തിനെ കണ്ടു. ടൗണില്‍പോയി. ഡ്രസ്സുകള്‍ വാങ്ങി. വൈകിട്ട് തിരിച്ചെത്തി.
ഞായറാഴ്ച ലൈബ്രറിയില്‍ പോകണമെന്നാണ് കരുതിയിരുന്നത്. എഴുത്ത് വായന,മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയുമായി കഴിഞ്ഞപ്പോള്‍ നേരം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞും ഇതുതന്നെ തുടര്‍ന്നു. വൈകിട്ട് സി വി രാമന്‍ ഹാളിലെ ഫിലിം കാണണമെന്നു കരുതി. കണ്ടു ആഫ്രിക്കന്‍ ഫിലിം. കണ്‍സര്‍വേഷന്‍ എന്ന വിഭാഗത്തില്‍ വിരുംഗാ എന്ന ഫിലിമായിരുന്നു അത്. ഡോക്ക്യുമെന്ററി പോലെ തോന്നിപ്പിച്ചെങ്കിലും യഥാര്‍ത്ഥസംഭവങ്ങള്‍ സിനിമപോലെയാക്കിയതായിരുന്നു.
തിങ്കളാഴ്ച രാവിലെ തന്നെ ലാബിലേക്ക് പോയി. അവിടെ വച്ച് ഗവേഷണവിദ്യാര്‍ത്ഥികളെ പരിചയപ്പെട്ടു. അവര്‍ കുറെ കാര്യങ്ങള്‍ വിശദീകരിച്ചു. സുമിത്, സായ് നാഥ്, ചേതന്‍, ഗുജ്ജന്‍, സുനില്‍, ജയ് എന്നിവര്‍. അതില്‍ സായ്നാഥ് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. സുമിത് തന്റെ ഗവേഷണപ്രൊജക്ടിനെക്കുറിച്ച് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം മധുര യെ കണ്ടു. പ്രൊജക്ട് കാലാവധി കുറയ്ക്കാന്‍ കഴിയുമോന്നു ചേദിച്ചു. ശശിധരയുമായി ആലോചിച്ചു രണ്ടുദിവസത്തിനകം പറയാമെന്നു പറഞ്ഞു. വീണ്ടും ലാബിലേക്ക്. മൂന്നുമണിയോടെ ഉമാകാന്ത് സാര്‍ എത്തി. അപ്പോഴേക്കും സുനില്‍ ഒരു പ്രസന്റേഷന്‍ നടത്തി. എന്നോടുകൂടി കേട്ടോളാന്‍ സാര്‍ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. പരീക്ഷണത്തിന്റേതായിരുന്നു. പൂര്‍ണ്ണമല്ലായിരുന്നു. തയ്യാറാക്കി പിന്നീട് അവതരിപ്പിക്കാന്‍ സാര്‍ നിര്‍ദ്ദേശിച്ചു. എന്നോട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാന്‍ കുറെ സംഷയങ്ങള്‍ ചോദിച്ചു. അതുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ അദ്ദേഹം പറഞ്ഞു. അതു ചെയ്യേണ്ട രീതി നെറ്റില്‍ നിന്നും കണ്ടെത്തി അവതരിപ്പിക്കാന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അയുക്കയില്‍ അന്വേഷിക്കണമെന്നു പറഞ്ഞു. അവിടത്തെ ആരെയെങ്കിലും കണക്ട് ചെയ്തുതരാമെന്നു പറഞ്ഞു. സാറ്‍ പോയി കഴി‍ഞ്ഞു കുറെ നേരം കൂടി അവിടെ നെറ്റുനേക്കിയിരുന്നു. സായ്നാഥ് ഒരു തണ്ണിമത്തന്‍ കൊണ്ടുവന്നിരുന്നു. അതു കുറച്ചു കഴിച്ചു. ആറുമണിക്ക് അവിടെനിന്നും പോന്നു. ഫോണ്‍ വിളി. റൂമില്‍ വന്നു. കുറച്ചുനേരം ടിവി കണ്ടു. പിന്നെ എട്ടേകാലിനു ഭക്ഷണം. ഇന്നത്തെ പരിപാടി സമാപ്തം.

ഇന്ന് രാവിലെ തന്നെ ലാബില്‍ പോയി. അവിടെ ചെന്നപ്പോള്‍ സൂമിത് ഒരു പരീക്ഷണത്തിലാണ്. കക്ഷി കുറെയെറെ പ്രവര്‍ത്തനങ്ങള്‍ ലേസ്ര‍ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ലേസര്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷേ ഒരു ക്യാമറ വച്ച് അത് കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് കണക്ട് ചെയ്തിട്ടുണ്ട്.അതില്‍ കിട്ടുന്ന ഇമേജ് കൃത്യമാകുന്നില്ല. അതിനാണ് സുമിത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചേതന്‍ നല്ലരീതിയില്‍ ിടപെടുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ ഉമാകാന്ത് സാര്‍ വന്നു. അദ്ദേഹം ചിലമാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. പിന്നീട്ചെയ്തു കാണിച്ചു. ഡയോഡിന്റെ പ്രത്യകത കൃത്യമായി നേക്കി അതിനനുസരിച്ച് വോള്‍ട്ടേജ്, കറണ്ട്, താപനില എന്നിവ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അതുകഴിഞ്ഞ് അദ്ദേഹം പോകുന്നതിനുമുന്പ് ഞാന്‍ നാളെ അയുക്കയില്‍ പോകട്ടെ എന്നു ചോദിച്ചു. സാര്‍ അവിടേക്ക് മെയില്‍ അയയ്ക്കാം. ഉച്ചയ്ക്ക് ഒന്നുകൂടി ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞു. ഞാന്‍ അയുക്കയെക്കുറിച്ചും മറ്റു പലസയന്‍സ് പരീക്ഷണസൈറ്റുകളിലേക്കും വെബ്സൈറ്റിലൂടെ പോയി. അതിനിടയ്ക്ക് അഡ്മിന്‍ ഓഫീസിലേക്ക് വിളിച്ചിരുന്നു. ഐഡി കാര്‍ഡിലേക്ക് ഞാന്‍ വീട്ട് അഡ്രസ്സാണ് നല്‍കിയിരുന്നത്. അത് മാറ്റി ഗസ്റ്റ് റൂം അഡ്രസ്സ് നല്‍കാന്‍ പറഞ്ഞു. അതിനായി പോയി. ഉച്ചവരെ ലാബില്‍ തുടര്‍ന്നു. ഉച്ചയ്ക്ക് ഡൈനിംഗ് ഹാളിലെത്തി. അവിടെ അഭയമാഡത്തെക്കണ്ടു. അവ്ര‍ ഇന്ന് പോകുകയാണ്. കുറെ നേരം സംസാരിച്ചിരുന്നു. രണ്ടരയ്ക്ക് വീണ്ടും ലാബിലേക്ക്. അ‍ഞ്ചുമണിക്ക് ഐഡികാര്‍ഡ് റെഡിയായി എന്നു പറ‍ഞ്ഞ് മധുര വിളിച്ചിരുന്നു. അതുപോയി വാങ്ങി. പിന്നീടി അഭയമാഡത്തെ കണ്ടു. അവരൊരുമിച്ച് മീഡിയസെന്ററില്‍ പോയി. അവിടെ മധുസാര്‍ ഉണ്ടായിരുന്നു. സാറ്‍ ഇവിടെ ഇടയ്ക്ക് വരാറുണ്ടെന്ന് പറഞ്ഞു. സയന്‍സ് കമ്മ്യൂണിക്കേഷനുവേണ്ട ഡാറ്റകളക്ട്ചെയ്യാന്‍. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ അയച്ച എന്റെ മെയിലിനുള്ള മറുപടി തയ്യാറാക്കുകയായിരുന്നു, അദ്ദേഹം. കുറെനേരം അദ്ദേഹം സംസാരിച്ചിരുന്നു. ഏഴുമണിക്ക് പിരിഞ്ഞു. അഭയമാഡം വീട്ടിലേക്ക് പോയി. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. പിന്നീട് ലാബിലേക്ക് പോയി. എട്ടുമണിക്ക് തിരിച്ചുവന്നു.
ഇതിനിടയില്‍ അയുക്കയില്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട അവിടെ പോയാല്‍ നന്നായിരിക്കുമെന്ന് ഉമാകാന്ത് സാര്‍ പറഞ്ഞു. അദ്ദേഹം അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു,അവരുമായി മെയില്‍ ചെയ്തു. അശോക് റൂപ്നറിനെ കാണാന്‍ പറഞ്ഞു. അടുത്ത ദിവസം അയുക്കയില്‍ പോയി. അവിടെ ഒരു മുറിനിറയെ സയന്‍സ് ടോയ്കള്‍. വളരെ സന്തോഷം നല്‍കിയ ദിവസം. കുറെ കാര്യങ്ങള്‍, പ്രധാനമായും പത്ത് ഫിലം മലയാളത്തിലേക്ക് ഡബ്ബു ചെയ്തു.
അടുത്തദിവസം വീണ്ടും എച്ച് ക്രോസ് ലാബിലേക്ക്. മധുരയോട് എന്റെ തിരിച്ചുപോക്കിന്റെ കാര്യം ഡോ ശശിധരയുമായി സംസാരിക്കാന്‍ പറഞ്ഞിരുന്നു. അവര്‍ വൈകിട്ട് വിളിച്ചു 22 തീയതി പോകാം. അതിനുമുന്പ് ഇന്റേന്‍ഷിപ്പ് തീര്‍ക്കണം. ടിക്കറ്റ് കോപ്പികള്‍ ഒക്കെ തിങ്കളാഴ്ച ഏല്‍പ്പിക്കാന്‍ പരഞ്ഞു. സെര്‍ട്ടിഫിക്കറ്റ് തരാം. ഇല്ലെങ്കില്‍ അയച്ചുതരാം.
ഇനി രണ്ടാഴ്ചയെയുള്ളു. കാര്യങ്ങള്‍ കൃത്യമാക്കി പോകണം, റിപ്പോര്‍ട്ട തയ്യാറാക്കാന്‍ ഉമാകാന്ത് സാര്‍ പറഞ്ഞിട്ടുണ്ട്. ഇംഗ്ലീ‍ില്‍ ഒരു റിപ്പോര്‍ട്ട ടൈപ്പുചെയ്തു തുടങ്ങി.
വെള്ളിയാഴ്ച ഇവിടെ ഒഴിവായിരുന്നു. ന്യൂ ഇയര്‍ നമ്മുടെ വിഷുപോലെ.....പക്ഷേ ലാബുകള്‍ തുറന്നിരുന്നു. അയുക്കയില്‍ നിന്ന് അശോക് സാര്‍ ഒഴിവാണെങ്കിലും ചെല്ലണമെന്നു പറഞ്ഞിരുന്നു. അവിടെ പോയി. ഏഴു ഫിലിമേ ഡബ്ബുചെയ്തുള്ളു. അല്പം വലുതായിരുന്നു. എന്റെ പെന്‍ഡ്രൈവിലേക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ കയറ്റി തന്നു. സ്ക്രിപ്റ്റ് എഴുതി വരാന്‍. ചൊവ്വാഴ്ച ചെല്ലാമെന്നു. ശനിയാഴ്ച എച്ച് ക്രോസ് ലാബിലേക്ക്. ഉമാകാന്ത് സാര്‍ എന്തെങ്കിലുെ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു. പി എച്ചി ഡി ക്കാര്‍ സഹായിക്കുന്നുണ്ട് . അതു ചെയ്യുന്നു എന്നു പറഞ്ഞു. ഈ ദിവസം ചേതന്‍ ഒരു എച്ചിംങ് പരീക്ഷണത്തിന് വിളിച്ചു. ഇലക്ട്രോപ്ലേറ്റിംഗിന്റെ നേരെ വിപരിതമായി അഴുക്കുകളയല്‍.... ഉച്ചയ്ക്ക ശേഷം ലാബില്‍ പോയില്ല. റൂമില്‍ തന്നെയായിരുന്നു. ഇന്ന് ഡിന്നറുണ്ടാകില്ല. കാന്റീനില്‍ നിന്ന് കഴിക്കണമെന്നു പറഞ്ഞിരുന്നു. ൮മണിക്ക് കാന്റീനില്‍ പോയി മസാലദോശ കഴിച്ചു. ഞായറാഴ്ച രാവിലെ ലാബില്‍ പോയി . സായ്നാഥ് മാത്രമേ ഉണ്ടായിരുന്നുള്ളു. 12 മണിക്ക് അവന്‍ പോയി. ഞാനും പോന്നു. റൂമിലിരുന്നു ചില ഫിലിമുകള്‍ ഡബ്ബിംഗ സ്ക്രിപ്റ്റ് എഴുതി. വൈകിട്ട് ലൈബ്രറിയില്‍ പോയി. മാഡ് എബൗട്ട് ഫിസിക്സ് വീണ്ടും വായിച്ചു

--------------
------ - - -- - -

Tuesday, January 27, 2015

പൂര്‍വ്വ അദ്ധ്യാപകര്‍

ഇന്നലെയും ഇന്നും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടദിനങ്ങളായിരുന്നു. സ്ക്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് സ്ക്കൂളിലെ പൂര്‍വ്വ അദ്ധ്യാപകരെ ക്ഷണിക്കലായിരുന്നു ജോലി. ഈ സ്ക്കൂള്‍ വാര്‍ഷികത്തിന് ഒരു പ്രത്യേകതകൂടി ഉണ്ട്.ഇത് 80ം വാര്‍ഷികമാണ്.  സ്ക്കൂളിന്റെ എല്ലാമെല്ലാമായ പ്രിന്‍സിപ്പാള്‍ ഷാജിസാര്‍, ഉദയഭാനു സാര്‍, അംബികടീച്ചര്‍ എന്നിവര്‍ റിട്ടയര്‍ ചെയ്യുക കൂടിയാണ്.
ഇന്നലെ റിപ്പബ്ളിക് ദിനവും ഇന്ന് ഹര്‍ത്താലും പരമാവധി എല്ലാവരെയും കാണാന്‍ പറ്റി.
സൂരജ് സാര്‍, വിനോദ് സാര്‍, അരുണ്‍സാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
ആദ്യം കുമാരന്‍സാറില്‍ നിന്ന് തുടങ്ങി. കുമാരന്‍ സാറ് വീട്ടില്‍ തന്നെയുണ്ടായിരുന്നു. സ്ക്കൂളിന്റെ തൊട്ടടുത്താണ് സാറിന്റെ വീട്. അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഇവിടെ സ്ക്കുളിലെ ടീച്ചറാണ്. സ്ക്കൂള്‍ സ്ഥാപകന്‍ ശാസ്ത്രിസാര്‍ വന്നിരുന്നപ്പോള്‍ ഇടയ്ക്ക് വിശ്രമിച്ചിരുന്നത് ഇവിടെയായിരുന്നു. പ്രായത്തിന്റെ അസ്വസ്ഥതകള്‍ രോഗരൂപത്തില്‍ അലട്ടുന്നുണ്ടെങ്കിലും കാഴ്ചയില്‍ അതുതോന്നില്ല. ഞങ്ങള്‍ ചെന്നത് സാറിന് വളരെ സന്തോഷമായി.നാളെ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും അതില്‍ അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെന്നും ഖേദപൂര്‍വ്വം അറിയിച്ചു.സ്ക്കൂളിനടുത്തായിരുന്നിട്ടും ചെന്നുകണ്ടതിലുള്ള സന്തോഷത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാമായിരുന്നു.
അടുത്തത് കാളികുളങ്ങരയിലെ കുമാരി ടീച്ചറുടെ വിട്ടിലായിരുന്നു. കുമാരി ടീച്ചറുടെ മകളും മരുമകളും സ്ക്കൂളിലെ ടീച്ചര്‍മാരാണ്. ടീച്ചര്‍ വീട്ടിലെ പണിത്തിരക്കിലായിരുന്നു. വീട്ടിലേക്കുകയറിയിരിക്കാന്‍ ഒത്തിരി നിര്‍ബ്ബന്ധിച്ചു. മറ്റു ചില ടീച്ചര്‍മാരുടെ വിവരങ്ങളും സ്ഥലവും പറഞ്ഞുതന്നു. അവിടെ നിന്നും പിന്നീട് പോയത് സുലോചനടീച്ചറുടെ വീട്ടിലേക്കായിരുന്നു. നന്ത്യാട്ടുകുന്നത്തുതന്നെയാണ് വീട്. അവിടെ മകനുണ്ടായിരുന്നു. ടീച്ചര്‍ മകളുടെ വീട്ടിലാണെന്നും രണ്ടാഴ്ച കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. എല്ലാവരും ചേര്‍ന്നു ചെന്ന് വിളിച്ചത് അവര്‍ക്കും സന്തോഷമായിക്കാണും. അടുത്തത് സ്ക്കൂളിലെ പ്യൂണായിരുന്ന മണിചേച്ചിയുടെ വീട്ടിലേക്ക്. അവിടെ വാതില്‍ അടഞ്ഞു കിടക്കുന്നു. വീട്ടുകാരെല്ലാം കൂടി പഴനിയില്‍ പോയതായി അറിയാന്‍ കഴിഞ്ഞു. പിന്നിട് ഫോണില്‍ വിളിച്ചു പറയാമെന്നു പറഞ്ഞുപിരിഞ്ഞു.
ഇതിനിടയില്‍ ഒരു കാര്യം കൂടി. ഞാന്‍ സ്ക്കൂളില്‍ വരുമ്പോള്‍ മണിച്ചേച്ചി വളരെ നല്ല സഹായങ്ങളാണ് ചെയ്തിരുന്നത്. ചില പ്രത്യേക കറികള്‍ തയ്യാറാക്കി കൊണ്ടുവരുമായിരുന്നു. വൈകുന്നേരം സ്പെഷല്‍ ക്ലാസ്സിനുമുമ്പായി എനിക്കുമാത്രം ചായയും തിളപ്പിച്ചു തരുമായിരുന്നു. മണിചേച്ചിയും കുമാരി ടീച്ചറുമാണ് ​എന്നോട് ഷാജിസാറിനെപ്പോലെയാകണം ​എന്ന് ഉപദേശിച്ചിരുന്നത്.
അടുത്തതായി നന്ത്യാട്ടുകുന്നത്തുതന്നെയുള്ള സാവിത്രി ടീച്ചറുടെ വീട്ടിലേക്ക്.  ടീച്ചറുടെ മകനും എന്റെ സുഹൃത്തുമായ അജിത്ത്മാഷിന്റെ ഭാര്യയും  ഈ സ്ക്കൂളിലെ ടീച്ചറാണ്. സാവിത്രിടീച്ചറിന് ‍ഞങ്ങളുടെ സന്ദര്‍ശനം വളരെ സന്തോഷമുണ്ടാക്കി. വെള്ളം കുടിച്ചിട്ടുപോകാന്‍ ഒത്തിരി നിര്‍ബന്ധിച്ചു. ടീച്ചറെ ബുദ്ധിമുട്ടിക്കേണ്ടാ എന്നു കരുതി സ്നേഹപൂര്‍വ്വം നിരസിച്ചു.
പിന്നീട് പോയത് ഏഴിക്കരയിലെ റീത്തടീച്ചറുടെ വീട്ടിലേക്ക്. അവിടെ മകന്റെ പുതിയ വീടിന്റെ പണി നടക്കുന്നു. ടീച്ചറും ഭര്‍ത്താവ് ഗബ്രിയേല്‍ സാറും പഴയവീട്ടിലുണ്ടായിരുന്നു. ആദ്യം പിരിവുകാരാരെങ്കിലുമാണോ ​എന്നവര്‍ ശങ്കിച്ചു. സ്ക്കൂളില്‍ നിന്നാണെന്നുപറഞ്ഞപ്പോള്‍ സന്തോഷം. പിന്നെ ഒരോരുത്തരെയും പരിചയപ്പെടല്‍ കുശലം. രണ്ടുപേരും വരാമെന്നുപറഞ്ഞാണ് പിരിഞ്ഞത്. ഏഴിക്കരയിലെ അംബുജാക്ഷിയമ്മടീച്ചറുടെ വീട് റീത്തടീച്ചറോട് ചോദിച്ചു മനസ്സിലാക്കി.
ഏഴിക്കര പള്ളിയാക്കല്‍ കഴിഞ്ഞാണ് അംബുജാക്ഷിയമ്മടീച്ചറുടെ വീട്. വീടിന്റെ വിശാലമായ പറമ്പിന്റെ അറ്റത്ത് രണ്ടടയ്ക്കയും പെറുക്കി ടീച്ചര്‍ നില്‍ക്കുന്നു. വിളിച്ചപ്പോള്‍ ആദ്യം അമ്പരപ്പ്. സ്ക്കൂളില്‍ നിന്നാണെന്നുപറഞ്ഞപ്പോള്‍ ആശ്വാസം. ചെറിയ ഓര്‍മ്മക്കുറവ് പോലെ. ശാസ്ത്രി സാറെല്ലെ മാനേജര്‍ എന്നുചോദ്യം. റീത്തടീച്ചര്‍ അംബുജാക്ഷി ടീച്ചറിന്റെ പഴയ ഒര്‍മ്മശക്തിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.എല്ലാ കുട്ടികളുടെയും പേര് ഇനീഷ്യല്‍ സഹിതം ടീച്ചര്‍ ഓര്‍ത്തുപറയുമായിരുന്നത്രേ. ആ ടീച്ചറാണ് ഇപ്പോള്‍  ശാസ്ത്രി സാറല്ലേ മാനേജര്‍ എന്നുചോദിക്കുന്നത്. ടീച്ചര്‍ സ്നഹപൂര്‍വ്വം അകത്തേക്കുവിളിച്ചു. പിന്നീട് അഭിമാനപൂര്‍വ്വം ഷോകേസില്‍ നിന്നും ടീച്ചര്‍ക്ക് ശാസ്ത്രിസാര്‍ നല്‍കിയ  മംഗളപത്രവും മറ്റൊരു മംഗളപത്രവും കാണിച്ചുതന്നു. ചായകുടിച്ചിട്ടുപോകാന്‍ നിര്‍ബന്ധിച്ചു. മക്കളെല്ലാം ഉന്നത ഉദ്യോഗസ്ഥര്‍. ടീച്ചറും വാര്‍ഷികത്തിന് വരാമെന്ന് സമ്മതിച്ചു.
ഏഴിക്കരയില്‍ നിന്ന് കൈതാരത്തേക്ക്. കൈതാരത്ത് ദേവകിടീച്ചറുടെ വീട്. ടീച്ചറിനും സന്തോഷം എല്ലാവരെയും കണ്ടതില്‍. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ടീച്ചര്‍ ഒരു സ്ഥലത്തും പോകാറില്ല എന്ന് പറഞ്ഞു. വീട്ടില്‍ ചെറിയ കൃഷിയും ഭക്തിയുമായി കഴിയുന്നു. സന്തോഷത്തോടെ അവിടെ നിന്നും രാമചന്ദ്രന്‍ സാറിന്റെ വീട്ടിലേക്ക്.  അവിടെ സാറ് പുറത്തുപോയിരിക്കുന്നു. ഭാര്യയുടെ കയ്യലില്‍ ക്ഷണക്കത്ത് കൊടുത്തു വരണമെന്ന് പ്രത്യേകം പറഞ്ഞു.പിന്നീട് എല്‍സിടീച്ചറുടെ വീട്ടിലേക്ക്. എല്‍സിടീച്ചറുടെ ഭര്‍ത്താവ് അടുത്തിടെ മരിച്ചിരുന്നു. സ്ക്കുളില്‍ പലരും അറിഞ്ഞിരുന്നില്ല. പക്ഷെ അവിടെ ചെന്നപ്പോള്‍ വീട് പൂട്ടിയിരിക്കുന്നു.അടുത്തവീട്ടില്‍ ചോദിച്ചു.മകളുടെ അടുത്തുപോയതായിരിരിക്കും എന്ന് അവര്‍ പറഞ്ഞു.  ലെറ്റര്‍ അവിടെ ഏല്‍പ്പിച്ചുപോന്നു.

അവിടെനിന്നും പോയത് സ്ക്കൂളിലെഹെഡ്മിസ്ട്രസും ആദ്യപ്രിന്‍സിപ്പലുമായ കോമളവല്ലി ടീച്ചറുടെ വീട്ടിലേക്കാണ്. ടീച്ചറുടെ ഭര്‍ത്താവ് ഞങ്ങളെ സ്വീകരിച്ചു. ടീച്ചര്‍ അകത്തായിരുന്നു.വിശേഷങ്ങള്‍ ചോദിച്ചു. സ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ അപ്പോയിന്റ്മെന്റുകള്‍ നടന്നത് ടീച്ചറുള്ളപ്പോഴായിരുന്നു. നിര്‍ബ്ബന്ധപൂര്‍വ്വം ഞങ്ങള്‍ക്ക് വെള്ളവും പഴവും തന്നു. അല്പനേരം സംസാരിച്ചിട്ടാണ് പിരിഞ്ഞത്. പിന്നീട് പോയത് ഇന്ദിരടീച്ചറുടെ അടുത്തേക്കായിരുന്നു. ഇന്ദിരടീച്ചര്‍ സരസ്വതി ടീച്ചര്‍ കോമളവല്ലി ടീച്ചര്‍ എന്നിവര്‍ ഒരുമിച്ചാണ് റിട്ടയര്‍ചെയ്തത്. പക്ഷേ അതിനുശേഷം ടീച്ചര്‍ ഇതുവരെ സ്ക്കൂളിലേക്ക് കാര്യമായി വന്നിട്ടില്ലായിരുന്നു. അവിടെ ചെന്നപ്പോള്‍ ആ പരിഭവം ഞാന്‍ പറഞ്ഞു. പലപ്പോഴും എന്തെങ്കിലും പരിപാടിയായിരിക്കും എന്ന് മറുപടി. പിന്നെ സ്ക്കൂളിലെ കാര്യങ്ങള്‍ എല്ലാം അറിയാറുണ്ട്. അതിന്റെ സന്തോഷവും പങ്കിട്ടു. പക്ഷേ ഈ വാര്‍ഷികത്തിനും വരാന്‍ പറ്റില്ല എന്നു പറഞ്ഞു. വളരെ നാളെത്തി ഗുരുവായൂരുപോവുകയാണ്. അതിന് റൂമൊക്കെ നേരത്തേബുക്കുചെയ്തിരിക്കുന്നു. ടീച്ചറും നിര്‍ബ്ബന്ധിച്ച് വെള്ളം കുടിപ്പിച്ചിട്ടാണ് വിട്ടത്. അപ്പോഴാണ് പി.‍ഡി കോമളവല്ലി ടീച്ചറുടെ വീട്ടില്‍ പോയില്ല എന്ന വിവരം അറിഞ്ഞത്. ടീച്ചര്‍ ഇപ്പോള്‍ താമസിക്കുന്നത് ചേന്ദമംഗലം കവലയ്ക്ക് വടക്കുവശത്താണ്. ചോദിച്ചു ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ വീടടച്ചിട്ടിരിക്കുന്നു. ടീച്ചറുടെ ഭര്‍ത്താവിന് ഡയാലിസിസ് ചെയ്യാന്‍ പോയിരിക്കുന്നു. മുന്പ് എന്തെങ്കിലും പരിപാടിക്ക് ടീച്ചര്‍ സ്ക്കൂളില്‍ വന്നിരുന്നത് ഭര്‍ത്താവിന്റെ ടുവീലറിലായിരുന്നെന്ന കാര്യം ഓര്‍ത്തു. ലെറ്റര്‍ വീട്ടില്‍ വച്ചു. പിന്നീട് വിളിച്ചുപറയാമെന്ന് കരുതി പോന്നു. പിന്നീട് വടക്കും പുറത്തേക്ക് അവിടെ രമാദേവിടീച്ചറുടെ വീട്. തലേദിവസം ടീച്ചറുടെ മകളുടെ കല്യാണമായിരുന്നു. കാര്യങ്ങള്‍ ടീച്ചര്‍ക്ക് അറിയാം വീട്ടില്‍ ഭര്‍ത്താവും മൂത്തമകളും ഉണ്ടായിരുന്നു. നേരത്തേഅറിയാമായിരുന്നതുകൊണ്ട ഉറപ്പായും എത്തുമെന്ന് ടീച്ചര്‍ വാക്കുപറഞ്ഞു. പിന്നീട് പോയത് രത്നവല്ലിടീച്ചറുടെ അടുത്തേക്കായിരുന്നു. അതും വടക്കുംപുറം തന്നെ. എസ്.എന്‍ റോഡിലുടെ കുറച്ച് പോകണം.

.

Thursday, January 1, 2015

ലിഫ്റ്റ്

വൈകിട്ടത്തെ സ്പെഷല്‍ക്ലാസ്സും കഴിഞ്ഞ് സ്ക്കൂളില്‍ നിന്നിറങ്ങുമ്പോള്‍ വഴിയില്‍ നിന്ന് ഒരു കുട്ടി ലിഫ്റ്റ് ചോദിച്ച് കൈകാണിക്കുന്നു. അവന്‍ നമ്മുടെ ഇവിടത്തെ സ്ക്കൂള്‍ യൂണിഫോമിലല്ല. എങ്കിലും ഞാന്‍ ബൈക്ക് നിര്‍ത്തി. അവനെ എനിക്കറിയാം സൈമണ്‍ ചേട്ടന്റെ മകനാണ്. സൈമണ്‍ സ്ക്കൂളില്‍ ഓര്‍ക്കസ്ട്ര പരിശീലിപ്പിക്കാന്‍ വരുന്നയാളാണ്. മകന്‍ എട്ടാം ക്ലാസ്സുവരെ ഇവിടെയാണ് പഠിച്ചത്. ചില സാറമ്മാരെ പേടിച്ച് ഇവിടെ നിന്നും പോയി. ഇപ്പോള്‍ മറ്റൊരു സ്ക്കൂളില്‍ പത്തില്‍ പഠിക്കുന്നു.
അവന്‍ എന്റെ ബൈക്കിനുപിന്നില്‍ കയറി,  യാത്രയില്‍ ഞാനവനോടു ചേദിച്ചു. നീയെന്തിനാ ഇവിടെ വരുന്നത്..? കഴിഞ്ഞദിവസവും ഞാന്‍ നിന്നെ കണ്ടിരുന്നു.
ഞാന്‍ എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ വന്നതാണ് ​എന്ന് മറുപടി.
പത്താം ക്ലാസ്സല്ലേ, വീട്ടിലിരുന്നു പഠിച്ചാല്‍ പോരെ, ഇവിടെ വരുന്നത് വീട്ടുകാര്‍ക്കറിയാമോ...? എന്നൊക്കെ വീണ്ടും ചോദിച്ചു.
വീട്ടുകാര്‍ക്കറിയാം ഞാന്‍ ഇന്നിവിടെ വരും എന്നു പറഞ്ഞിട്ടാണ് പോന്നത് എന്നു വീണ്ടും മറുപടി. 
എന്റെ ചോദ്യങ്ങള്‍ അവനിഷ്ടപ്പെട്ടില്ലെന്നു തോന്നി. ഉടനെ അവന്‍ പറഞ്ഞു
ഞാനിവിടെ ഇറങ്ങുകയാണ് സാറിവിടെ നിര്‍ത്തിക്കോ...
അതുവേണ്ട...ഞാന്‍ നിന്റെ വീടിനടുത്തേക്കെല്ലേ പോകുന്നത് അവിടെ നിര്‍ത്താം.
പക്ഷേ എനിക്കിവിടെ ഇറങ്ങണം.... എന്റെ ഫ്രണ്ടിന്റെ വീട്ടില്‍ കയറണം. അവന്‍ പറഞ്ഞുകൊണ്ടിരുന്നു.
നടക്കാവുന്ന ദൂരത്തിനുവേണ്ടി നീ എന്തിനെന്റെ ബൈക്കില്‍ കയറി...?നിന്നെ ഞാന്‍ വീട്ടിലാക്കിത്തരാം....
ഇതു പറഞ്ഞുപൂര്‍ത്തിയാക്കുന്നതിനുമുന്പ് അവന്‍ വണ്ടിയില്‍ നിന്നെടുത്തുചാടി.....റോഡില്‍ വീണു.....
ഞാന്‍ വണ്ടി റോഡരികിലേക്ക് വച്ചു. അവന്‍ പൊടി തട്ടിയെണീറ്റു. എനിക്കു ദേഷ്യം കയറി
ഞാന്‍ പറഞ്ഞു നിന്നെഞാന്‍ ഇപ്പോ പിടിച്ച് പോലീസിലേല്‍പ്പിക്കും....അല്ലെങ്കില്‍ വേണ്ട നിന്റെ അച്ഛനെ വിളിക്കാം....നമ്പര്‍ തരൂ....
വേണ്ട വിളിക്കണ്ടാ.....നമ്പര്‍ തരില്ലാ......
ഞാന്‍ സ്ക്കൂളിലേക്കു വിളിച്ചു. സൈമണിന്റെ നമ്പര്‍ സംഘടിപ്പിച്ചു. അയാളോടു കാര്യം പറഞ്ഞു......
ഈ ഇത്തിരിദൂരത്തിന് എന്തിനെന്നെ ബുദ്ധിമുട്ടിച്ചൂ......?അല്ലെങ്കില്‍ ഞാന്‍ ഒന്നും ചോദിക്കാന്‍ പാടില്ലേ....?

അവന്‍ ചാടിയ സമയത്തു എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ....?
ഏതെങ്കിലും വാഹനം പിന്നിലൂടെ വന്നിരുന്നുവെങ്കിലോ......?

ഏതായാലും പുതുവത്സരത്തിലെ ആദ്യദിനം എന്നെ കുറെ സങ്കടപ്പെടുത്തീ......

Thursday, November 27, 2014

ആത്മ പ്രശംസ = ആത്മഹത്യ

സ്ക്കൂളിലെ ആദ്യം.....

1 സ്ക്കൂളിലെ ആദ്യത്തെ 8-ാം ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ടീച്ചര്‍
2 ആദ്യത്തെ SSLC -ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ടീച്ചര്‍
3 ആദ്യമായി പാഠപുസ്തകരചനയില്‍ പങ്കെടുത്തയാള്‍
4 ആദ്യമായി ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ പങ്കെടുത്തയാള്‍
5 ആദ്യമായി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ പങ്കെടുത്തതും സമ്മാനം നേടിയയാളും
6 ആദ്യമായി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയആള്‍
7 ആദ്യമായി മാതൃഭൂമി പത്രത്തില്‍  എഴുതിയയാള്‍
8 മാതൃഭൂമിയില്‍ ഏറ്റവുംകൂടുതല്‍ തവണ പരീക്ഷാവിശകലനം നടത്തിയയാള്‍
9 പുസ്തകരചന നടത്തിയയാള്‍
10 ആദ്യമായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ പ്രൊജക്ട് ചെയ്തയാള്‍
11 ഏറ്റവും കൂടുതല്‍ തവണ പ്രൊജക്ട് ചെയ്തയാള്‍
12 ആദ്യമായി വിക്ടേഴ്സ് ചാനലില്‍ പരിപാടി അവതരിപ്പിച്ചയാള്‍
13 ആദ്യമായി റേഡിയോയില്‍ ശാസ്ത്രദീപ്തി പരിപാടി അവതരിപ്പിച്ചയാള്‍
14 ആദ്യത്തെ റോഡ് സേഫ്റ്റി ക്ലബ്ബ് ചുമതലക്കാരന്‍
15 വിപ്നെറ്റ് സയന്‍സ് ക്ലബ്ബ് ചുമതലക്കാരന്‍
16 മീഡിയക്ലബ്ബ് ചുമതലക്കാരന്‍
17 ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ,സെലക്ഷന്‍ കിട്ടിയത്
18 ആദ്യത്തെ ജില്ലാസയന്‍സ് ക്ലബ്ബ് സെക്രട്ടറി
19 ആദ്യത്തെ ബാലശാസ്ത്രകോണ്‍ഗ്രസ് ജില്ലാ കോര്‍ഡിനേറ്റര്‍
20 നാഷണ്ല്‍ ടീച്ചേഴ്സ് സയന്‍ സ് കോണ്‍ഗ്രസില്‍ പങ്കെടുത്തയാള്‍
21 നാഷണല്‍ ടീച്ചേഴ്സ് സയന്‍സ് കോണ്‍ഗ്രസില്‍ മികച്ച പേപ്പര്‍ അവതരിപ്പിച്ചയാള്‍
22 ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ കുട്ടികളെ ആദ്യമായി പങ്കെടുപ്പിച്ചയാള്‍
23 സംസ്ഥാന ഐടി മേളയില്‍ കുട്ടികളെ  ആദ്യമായി പങ്കെടുപ്പിച്ചയാള്‍
24 ശാസ്ത്രപരിശീലനത്തിന് ആദ്യമായി സംസ്ഥാനത്തിന് പുറത്ത് പങ്കെടുത്തയാള്‍
25 ആദ്യത്തെ സ്ക്കൂള്‍ ബ്ലോഗിന്റെ സൃഷ്ടാവ്
26 ആദ്യ ഐടി കോര്‍ഡിനേറ്റര്‍
27 ആദ്യത്തെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍
28 ആദ്യമായി ​​ഐസറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തയാള്‍
29 ആദ്യമായി ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചയാള്‍
30 ആദ്യമായി ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ലഭിച്ചയാള്‍
31 ആദ്യമായി ബാലസാഹിത്യസമിതി അവാര്‍ഡ് ലഭിച്ചയാള്‍
32 ആദ്യമായി സമഗ്രയില്‍ ഡെപ്യൂട്ടേഷന് പോയയാള്‍
33 ചലഞ്ച്ഫണ്ട് ഉപയോഗിച്ച് ബില്‍ഡിംഗ് പണി- അപേക്ഷിച്ചത്
34 സോളാര്‍ വൈദ്യൂതി അപേക്ഷിച്ചത് - കിട്ടിയത്
35 സ്കൂളിലെ 54 ഡിജിറ്റല്‍മാഗസിനുകളുടെ ആശയം