വളരെ ചെറിയ പൂച്ചക്കുട്ടികളായിരുന്നു, മിട്ടുവും തങ്കുവും. പ്രസവിച്ചിട്ട് അധികം നാള്‍ കഴിഞ്ഞിരുന്നില്ല. വീട്ടിലുള്ളവര്‍ പാലുകൊടുത്തു. മറ്റ് സാധനങ്ങള്‍ എന്തൊക്കെ കൊടുക്കാം എന്ന് യു ട്യൂബു നോക്കി കണ്ടെത്തി. ഓരോ പ്രായത്തിലുമുള്ള പൂച്ചകള്‍ക്ക് കൊടുക്കേണ്ട തീറ്റ കടയില്‍ നിന്നും വാങ്ങി കൊടുത്തു.
തള്ളപൂച്ചയില്ലാത്തതിനാല്‍ പൂച്ചക്കുട്ടികളെ അപ്പിയിടാനും പഠിപ്പിച്ചു. അതു യൂട്യൂബ് പഠിപ്പിച്ചു. അതിനായി പ്രത്യേകം മണല്‍ കടയില്‍ നിന്നും വാങ്ങി ഒരു പരന്ന പാത്രത്തില്‍ വച്ചു. പൂച്ചകളുടെ കൈകൊണ്ട് കുുഴിയുണ്ടാക്കാന്‍ പരിശീലിപ്പിച്ചു. ആദ്യം കുറച്ചു ബുദ്ധിമുട്ടുണ്ടായെങ്കിലും പൂച്ച അങ്ങനെ ശൗചാലയം ഉപയോഗിക്കാന്‍ പരിശീലിച്ചു.
No comments:
Post a Comment