Thursday, May 26, 2016

ഐസര്‍ പൂനെ വിശേഷങ്ങള്‍



മാര്‍ച്ച് 31ക്ലോസ്സിംഗ് ഡേറ്റായിട്ടുകൂടി അന്നു തന്നെ പൂനെക്ക് തിരിച്ചു...
ആദ്യമായി വിമാനത്തില്‍...
നേരത്തേതന്നെ എയര്‍പോര്‍ട്ടില്‍ എത്തി. രാജുചേട്ടനാ‍ണ്(സേതുരാജ്) എയര്‍പോര്‍ട്ടില്‍ എത്തിച്ചത്.
വിമാനം കണക്ടഡ് ആയിരുന്നു.ബാംഗ്ലൂര്‍ വഴിയുള്ളത്.അതിനാല്‍ രണ്ടുതവണ ടേക്ക്ഓഫും ലാന്്‍ഡിംഗും അനുഭവിക്കാന്‍ കഴിഞ്ഞു. ടേക്ക്ഓഫ് അല്പം പേടിയുണ്ടാക്കി.....സ്ഥിരം ശീലമായാല്‍ കുഴപ്പമില്ല എന്നു തോന്നുന്നു.
വൈകിട്ട് 7.20ന് തന്നെ പൂനെ എയര്‍പോര്‍ട്ടില്‍ എത്തി. അവിടെ നിന്നും ഒരു പ്രീ പെയ്ഡ് ഓട്ടോയില്‍ ഐസറിലേക്ക്
ഗസ്റ്റ് ഹൗസിലാണ് താമസം. നല്ല റൂം , എസി , ടിവി എന്നിവയും പിന്നെ ദിവസേനയുള്ള ക്ലീനിങ്ങും.
ഇവിടെ വച്ച് അഭയ ടോളിനെ കണ്ടു. ഇന്റെന്‍ഷിപ്പിന് ആദ്യം എത്തിയത് അവരാണ്. ഡൈനിംഗ് ഹാളില്‍ വച്ച് 8 മണിക്കുതന്നെ ഡിന്നര്‍ കഴിച്ചു.ചപ്പാത്തി, ചോറ് എന്നിവയുണ്ടായിരുന്നു.
അടുത്തദിവസം ഏപ്രില്‍ ഒന്നിന് മധുരജോഗെല്‍ക്കറിനെ കാണണമെന്നായിരുന്നു മെയില്‍, അവിടെ നിന്നും എന്റെ മെന്ററായ ഡോ. ഉമാകാന്ത് റാപോളിനെയും. പക്ഷെ മധുര ഒരു വര്‍ക്ക്ഷോപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു.
മെയിന്‍ ബില്‍ഡിങ്ങിലേക്ക് അഭയയുടെ കൂടെ പ്പോയി. അവിടെ നിന്നും ലൈബ്രറിയിലേക്ക്. വിശാലമായ ലൈബ്രറി. കൂടുതലും റഫറന്‍സ് ഗ്രന്ഥങ്ങള്‍.....നമുക്കുപറ്റിയതൊന്നും കണ്ടില്ല. ഓരോറാക്കിലും ചെന്നു നോക്കി. ഫിസിക്സ് സെക്ഷനില്‍ തന്നെ നമുക്ക് ദഹിക്കുന്നതിനപ്പുറത്തായിരുന്നു പുസ്തകങ്ങള്‍. എങ്കിലും Reality Physics എന്നപരിലുള്ള ഒരു പുസ്തകം മറിച്ചുനോക്കിയപ്പോള്‍ കുഴപ്പ മില്ല എന്നു തോന്നി. പ്രോംബ്ളങ്ങളില്ല. ഒരുമണിക്കൂര്‍ ആപുസ്തകവുമായി കൂടി. പിന്നീട് Mad with Physics എന്ന പുസ്തകം കിട്ടി. ചിലചോദ്യങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചു. ഭാവിയില്‍ ആവശ്യം വന്നേക്കാം. ഏതായാലും ഒരു വരവല്ല, ഒന്നിലധികം വരവ് ലൈബ്രറിയിലേക്ക് വരേണ്ടിവരും.
കൃത്യം ഒരുമണിക്കുതന്നെ അഭയമാം എത്തി. വീണ്ടും ഊണുകഴിക്കാന്‍ ഡൈനിംഗ് ഹാളിലേക്ക്. അതിനിടയില്‍ മധുരജോഗെല്‍ക്കര്‍ ഒരു അസിസ്റ്റന്റിനെ എന്റെ അടുത്തുവിട്ടിരുന്നു. ഐ ഡി കാര്‍ഡിനുള്ള രണ്ട് ഫോട്ടോയും ഫോമും പൂരിപ്പിച്ചുകൊടുത്തു. അന്ന് വൈകിട്ട് നാലുമണിക്ക് ഡോ എല്‍ ശശിധരയെ കണ്ടു. അദ്ദേഹം ഡീനാണ്. അദ്ദേഹമാണ് ഇന്റേന്‍ഷിപ്പിന് സെലക്ഷന്‍ കിട്ടിയവിവരം അറിയിച്ച് ആദ്യം മെയില്‍ അയച്ചത്. അദ്ദേഹം ഉടന്‍തന്നെ ഉമാകാന്ത് സാറിനെ വിളിച്ചു. അടുത്തദിവസം രാവിലെ എന്റെ മെന്റര്‍ ഉമാകാന്ത് റപോള്‍ ഞാനുമായി കൂടിക്കാഴ്ചനടത്തും എന്നു പറഞ്ഞു.
വൈകിട്ട് 6മണിക്ക് സി വി രാമന്‍ ഓഡിറ്റോറിയത്തില്‍ സിനിമാപ്രദര്‍ശനം ഉണ്ട് എന്ന് ഓരോ ബില്‍ഡിങ്ങിലെയും എല്‍ സി ഡി സ്ക്രീനില്‍ ഡിസ്പ്ലേ ഉണ്ടായിരുന്നു. വെറുതെയിരിക്കുകയല്ലേ പോയിക്കളയാം എന്നു കരുതി. ആഫ്രിക്കന്‍ സിനിമാ ഫെസ്റ്റിവലാണ് മൂന്നു ദിവസം. ആദ്യ ദിവസം രണ്ടുഫിലിമുകള്‍ ഒന്ന് നൈജിരിയയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടത്. അതു മാത്രമേ കണ്ടുള്ളൂ.അതിനമുന്പുതന്നെ എല്ലാവരെയും ഫോണ്‍ വിളിച്ചിരുന്നു. സിനിമ 8.30ന് കഴിഞ്ഞപ്പോള്‍ ഇറങ്ങി. ഡൈനിംഗ് ഹാളിലേക്ക്.
അടുത്തദിവസം രാവിലെ 10.30ന് തന്നെ എച്ച് ക്രോസ് ലാബില്‍ എത്തി. 11 മണിക്ക് കാണാമെന്ന് ഇന്നലെ ഉമാകാന്ത് സാറിന്റെ മെയിലുണായിരുന്നു. 11 മണിക്കുതന്നെ അദ്ദേഹം എത്തി. 213 ആണ് അദ്ദേഹത്തിന്റെ ലാബ്. എന്താണ് അദ്ദേഹം എനിക്കുവേണ്ടി ചെയ്യേണത് എന്ന് അറിയില്ലായിരുന്നു. ഞാന്‍ മെയില്‍ അയച്ചിരുന്ന കാര്യം പറഞ്ഞു. അദ്ദേഹം മെയില്‍ തുറന്ന് അതില്‍ ഞാന്‍ എന്നെക്കുറിച്ചു, ഞാന്‍ ഇവിടെ നിന്നും പ്രതീക്ഷിക്കുന്നതിനെക്കുിറച്ചും ഒക്കെ എഴുതിയിരുന്നു. 9,10 ക്ലാസ്സുകളിലെ ആവശ്യമുള്ള പരീക്ഷണങ്ങള്‍ ഇവിടെ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. അവിടെ നടക്കുന്ന ഗവേഷണത്തെ ക്കുറിച്ച് ഞാന്‍ ചോദിച്ചു. ആറ്റോമിക ഫിസിക്സ്, ബോസ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ്, തൂടങ്ങിയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് അവിടെ നടക്കുന്നത്. അതിനെക്കുറിച്ച് അദ്ദേഹം എനിക്ക് ഒരു ക്ലാസ്സെടുത്തുതന്നു. തിയറിപാര്‍ട്ട് ബോര്‍ഡില്‍ എഴുതിക്കാണിച്ചുതന്നു. പിന്നെ പരീക്ഷണം നടക്കുന്ന സ്ഥലത്ത് എത്തി വിശദികരിച്ചുതന്നു. പരീക്ഷണം വഴിയെകാണാമെന്ന് അദ്ദേഹം പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും ലാബില്‍ വരാനും മറ്റുള്ളവര്‍ ( അവിടെ ഗവേഷണം നടത്തുന്നവരുടെ )സേവനം കൂടി ുപയോഗപ്പെടുത്താനും നിര്‍ദ്ദേശിച്ചു. അവിടെ ഞാന്‍ ചെയ്യാനാഗ്രഹിക്കുന്ന പരീക്ഷണങ്ങള്‍ ലിസ്റ്റുചെയ്യാനും തിങ്കളാഴ്ച കാണാമെന്നും പറഞ്ഞ് പിരിഞ്ഞു.
ഉച്ചയ്ക്കു ശേഷം മുറിയല്‍ തന്നെ കമ്പ്യൂട്ടര്‍, ലിസ്റ്റ് ഉണ്ടാക്കല്‍ എന്നിവയുമായി കഴിഞ്ഞു. വൈകിട്ട് ഒന്ന് ഐസര്‍ വലം വച്ചു. അതുകഴിഞ്ഞപ്പോഴെക്കും അഭയമാഡത്തിനെ കണ്ടു. ടൗണില്‍പോയി. ഡ്രസ്സുകള്‍ വാങ്ങി. വൈകിട്ട് തിരിച്ചെത്തി.
ഞായറാഴ്ച ലൈബ്രറിയില്‍ പോകണമെന്നാണ് കരുതിയിരുന്നത്. എഴുത്ത് വായന,മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവയുമായി കഴിഞ്ഞപ്പോള്‍ നേരം പോയതറിഞ്ഞില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകഴിഞ്ഞും ഇതുതന്നെ തുടര്‍ന്നു. വൈകിട്ട് സി വി രാമന്‍ ഹാളിലെ ഫിലിം കാണണമെന്നു കരുതി. കണ്ടു ആഫ്രിക്കന്‍ ഫിലിം. കണ്‍സര്‍വേഷന്‍ എന്ന വിഭാഗത്തില്‍ വിരുംഗാ എന്ന ഫിലിമായിരുന്നു അത്. ഡോക്ക്യുമെന്ററി പോലെ തോന്നിപ്പിച്ചെങ്കിലും യഥാര്‍ത്ഥസംഭവങ്ങള്‍ സിനിമപോലെയാക്കിയതായിരുന്നു.
തിങ്കളാഴ്ച രാവിലെ തന്നെ ലാബിലേക്ക് പോയി. അവിടെ വച്ച് ഗവേഷണവിദ്യാര്‍ത്ഥികളെ പരിചയപ്പെട്ടു. അവര്‍ കുറെ കാര്യങ്ങള്‍ വിശദീകരിച്ചു. സുമിത്, സായ് നാഥ്, ചേതന്‍, ഗുജ്ജന്‍, സുനില്‍, ജയ് എന്നിവര്‍. അതില്‍ സായ്നാഥ് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞുതന്നു. സുമിത് തന്റെ ഗവേഷണപ്രൊജക്ടിനെക്കുറിച്ച് പറഞ്ഞു.
ഉച്ചയ്ക്ക് ശേഷം മധുര യെ കണ്ടു. പ്രൊജക്ട് കാലാവധി കുറയ്ക്കാന്‍ കഴിയുമോന്നു ചേദിച്ചു. ശശിധരയുമായി ആലോചിച്ചു രണ്ടുദിവസത്തിനകം പറയാമെന്നു പറഞ്ഞു. വീണ്ടും ലാബിലേക്ക്. മൂന്നുമണിയോടെ ഉമാകാന്ത് സാര്‍ എത്തി. അപ്പോഴേക്കും സുനില്‍ ഒരു പ്രസന്റേഷന്‍ നടത്തി. എന്നോടുകൂടി കേട്ടോളാന്‍ സാര്‍ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. പരീക്ഷണത്തിന്റേതായിരുന്നു. പൂര്‍ണ്ണമല്ലായിരുന്നു. തയ്യാറാക്കി പിന്നീട് അവതരിപ്പിക്കാന്‍ സാര്‍ നിര്‍ദ്ദേശിച്ചു. എന്നോട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. ഞാന്‍ കുറെ സംഷയങ്ങള്‍ ചോദിച്ചു. അതുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങള്‍ അദ്ദേഹം പറഞ്ഞു. അതു ചെയ്യേണ്ട രീതി നെറ്റില്‍ നിന്നും കണ്ടെത്തി അവതരിപ്പിക്കാന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അയുക്കയില്‍ അന്വേഷിക്കണമെന്നു പറഞ്ഞു. അവിടത്തെ ആരെയെങ്കിലും കണക്ട് ചെയ്തുതരാമെന്നു പറഞ്ഞു. സാറ്‍ പോയി കഴി‍ഞ്ഞു കുറെ നേരം കൂടി അവിടെ നെറ്റുനേക്കിയിരുന്നു. സായ്നാഥ് ഒരു തണ്ണിമത്തന്‍ കൊണ്ടുവന്നിരുന്നു. അതു കുറച്ചു കഴിച്ചു. ആറുമണിക്ക് അവിടെനിന്നും പോന്നു. ഫോണ്‍ വിളി. റൂമില്‍ വന്നു. കുറച്ചുനേരം ടിവി കണ്ടു. പിന്നെ എട്ടേകാലിനു ഭക്ഷണം. ഇന്നത്തെ പരിപാടി സമാപ്തം.

ഇന്ന് രാവിലെ തന്നെ ലാബില്‍ പോയി. അവിടെ ചെന്നപ്പോള്‍ സൂമിത് ഒരു പരീക്ഷണത്തിലാണ്. കക്ഷി കുറെയെറെ പ്രവര്‍ത്തനങ്ങള്‍ ലേസ്ര‍ ഉപയോഗിച്ച് ചെയ്യുന്നുണ്ട്. ലേസര്‍ നമുക്ക് കാണാന്‍ കഴിയില്ല. പക്ഷേ ഒരു ക്യാമറ വച്ച് അത് കമ്പ്യൂട്ടര്‍ മോണിട്ടറിലേക്ക് കണക്ട് ചെയ്തിട്ടുണ്ട്.അതില്‍ കിട്ടുന്ന ഇമേജ് കൃത്യമാകുന്നില്ല. അതിനാണ് സുമിത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ചേതന്‍ നല്ലരീതിയില്‍ ിടപെടുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ ഉമാകാന്ത് സാര്‍ വന്നു. അദ്ദേഹം ചിലമാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. പിന്നീട്ചെയ്തു കാണിച്ചു. ഡയോഡിന്റെ പ്രത്യകത കൃത്യമായി നേക്കി അതിനനുസരിച്ച് വോള്‍ട്ടേജ്, കറണ്ട്, താപനില എന്നിവ മാറ്റാന്‍ നിര്‍ദ്ദേശിച്ചു. അതുകഴിഞ്ഞ് അദ്ദേഹം പോകുന്നതിനുമുന്പ് ഞാന്‍ നാളെ അയുക്കയില്‍ പോകട്ടെ എന്നു ചോദിച്ചു. സാര്‍ അവിടേക്ക് മെയില്‍ അയയ്ക്കാം. ഉച്ചയ്ക്ക് ഒന്നുകൂടി ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞു. ഞാന്‍ അയുക്കയെക്കുറിച്ചും മറ്റു പലസയന്‍സ് പരീക്ഷണസൈറ്റുകളിലേക്കും വെബ്സൈറ്റിലൂടെ പോയി. അതിനിടയ്ക്ക് അഡ്മിന്‍ ഓഫീസിലേക്ക് വിളിച്ചിരുന്നു. ഐഡി കാര്‍ഡിലേക്ക് ഞാന്‍ വീട്ട് അഡ്രസ്സാണ് നല്‍കിയിരുന്നത്. അത് മാറ്റി ഗസ്റ്റ് റൂം അഡ്രസ്സ് നല്‍കാന്‍ പറഞ്ഞു. അതിനായി പോയി. ഉച്ചവരെ ലാബില്‍ തുടര്‍ന്നു. ഉച്ചയ്ക്ക് ഡൈനിംഗ് ഹാളിലെത്തി. അവിടെ അഭയമാഡത്തെക്കണ്ടു. അവ്ര‍ ഇന്ന് പോകുകയാണ്. കുറെ നേരം സംസാരിച്ചിരുന്നു. രണ്ടരയ്ക്ക് വീണ്ടും ലാബിലേക്ക്. അ‍ഞ്ചുമണിക്ക് ഐഡികാര്‍ഡ് റെഡിയായി എന്നു പറ‍ഞ്ഞ് മധുര വിളിച്ചിരുന്നു. അതുപോയി വാങ്ങി. പിന്നീടി അഭയമാഡത്തെ കണ്ടു. അവരൊരുമിച്ച് മീഡിയസെന്ററില്‍ പോയി. അവിടെ മധുസാര്‍ ഉണ്ടായിരുന്നു. സാറ്‍ ഇവിടെ ഇടയ്ക്ക് വരാറുണ്ടെന്ന് പറഞ്ഞു. സയന്‍സ് കമ്മ്യൂണിക്കേഷനുവേണ്ട ഡാറ്റകളക്ട്ചെയ്യാന്‍. ഞാന്‍ ഇവിടെ എത്തിയപ്പോള്‍ അയച്ച എന്റെ മെയിലിനുള്ള മറുപടി തയ്യാറാക്കുകയായിരുന്നു, അദ്ദേഹം. കുറെനേരം അദ്ദേഹം സംസാരിച്ചിരുന്നു. ഏഴുമണിക്ക് പിരിഞ്ഞു. അഭയമാഡം വീട്ടിലേക്ക് പോയി. ഞാന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചു. പിന്നീട് ലാബിലേക്ക് പോയി. എട്ടുമണിക്ക് തിരിച്ചുവന്നു.
ഇതിനിടയില്‍ അയുക്കയില്‍ കുറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട അവിടെ പോയാല്‍ നന്നായിരിക്കുമെന്ന് ഉമാകാന്ത് സാര്‍ പറഞ്ഞു. അദ്ദേഹം അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു,അവരുമായി മെയില്‍ ചെയ്തു. അശോക് റൂപ്നറിനെ കാണാന്‍ പറഞ്ഞു. അടുത്ത ദിവസം അയുക്കയില്‍ പോയി. അവിടെ ഒരു മുറിനിറയെ സയന്‍സ് ടോയ്കള്‍. വളരെ സന്തോഷം നല്‍കിയ ദിവസം. കുറെ കാര്യങ്ങള്‍, പ്രധാനമായും പത്ത് ഫിലം മലയാളത്തിലേക്ക് ഡബ്ബു ചെയ്തു.
അടുത്തദിവസം വീണ്ടും എച്ച് ക്രോസ് ലാബിലേക്ക്. മധുരയോട് എന്റെ തിരിച്ചുപോക്കിന്റെ കാര്യം ഡോ ശശിധരയുമായി സംസാരിക്കാന്‍ പറഞ്ഞിരുന്നു. അവര്‍ വൈകിട്ട് വിളിച്ചു 22 തീയതി പോകാം. അതിനുമുന്പ് ഇന്റേന്‍ഷിപ്പ് തീര്‍ക്കണം. ടിക്കറ്റ് കോപ്പികള്‍ ഒക്കെ തിങ്കളാഴ്ച ഏല്‍പ്പിക്കാന്‍ പരഞ്ഞു. സെര്‍ട്ടിഫിക്കറ്റ് തരാം. ഇല്ലെങ്കില്‍ അയച്ചുതരാം.
ഇനി രണ്ടാഴ്ചയെയുള്ളു. കാര്യങ്ങള്‍ കൃത്യമാക്കി പോകണം, റിപ്പോര്‍ട്ട തയ്യാറാക്കാന്‍ ഉമാകാന്ത് സാര്‍ പറഞ്ഞിട്ടുണ്ട്. ഇംഗ്ലീ‍ില്‍ ഒരു റിപ്പോര്‍ട്ട ടൈപ്പുചെയ്തു തുടങ്ങി.
വെള്ളിയാഴ്ച ഇവിടെ ഒഴിവായിരുന്നു. ന്യൂ ഇയര്‍ നമ്മുടെ വിഷുപോലെ.....പക്ഷേ ലാബുകള്‍ തുറന്നിരുന്നു. അയുക്കയില്‍ നിന്ന് അശോക് സാര്‍ ഒഴിവാണെങ്കിലും ചെല്ലണമെന്നു പറഞ്ഞിരുന്നു. അവിടെ പോയി. ഏഴു ഫിലിമേ ഡബ്ബുചെയ്തുള്ളു. അല്പം വലുതായിരുന്നു. എന്റെ പെന്‍ഡ്രൈവിലേക്ക് ഇംഗ്ലീഷ് വെര്‍ഷന്‍ കയറ്റി തന്നു. സ്ക്രിപ്റ്റ് എഴുതി വരാന്‍. ചൊവ്വാഴ്ച ചെല്ലാമെന്നു. ശനിയാഴ്ച എച്ച് ക്രോസ് ലാബിലേക്ക്. ഉമാകാന്ത് സാര്‍ എന്തെങ്കിലുെ ചെയ്യുന്നുണ്ടോ എന്നു ചോദിച്ചു. പി എച്ചി ഡി ക്കാര്‍ സഹായിക്കുന്നുണ്ട് . അതു ചെയ്യുന്നു എന്നു പറഞ്ഞു. ഈ ദിവസം ചേതന്‍ ഒരു എച്ചിംങ് പരീക്ഷണത്തിന് വിളിച്ചു. ഇലക്ട്രോപ്ലേറ്റിംഗിന്റെ നേരെ വിപരിതമായി അഴുക്കുകളയല്‍.... ഉച്ചയ്ക്ക ശേഷം ലാബില്‍ പോയില്ല. റൂമില്‍ തന്നെയായിരുന്നു. ഇന്ന് ഡിന്നറുണ്ടാകില്ല. കാന്റീനില്‍ നിന്ന് കഴിക്കണമെന്നു പറഞ്ഞിരുന്നു. ൮മണിക്ക് കാന്റീനില്‍ പോയി മസാലദോശ കഴിച്ചു. ഞായറാഴ്ച രാവിലെ ലാബില്‍ പോയി . സായ്നാഥ് മാത്രമേ ഉണ്ടായിരുന്നുള്ളു. 12 മണിക്ക് അവന്‍ പോയി. ഞാനും പോന്നു. റൂമിലിരുന്നു ചില ഫിലിമുകള്‍ ഡബ്ബിംഗ സ്ക്രിപ്റ്റ് എഴുതി. വൈകിട്ട് ലൈബ്രറിയില്‍ പോയി. മാഡ് എബൗട്ട് ഫിസിക്സ് വീണ്ടും വായിച്ചു

--------------
------ - - -- - -

No comments:

Post a Comment